Suresh Gopi: സ്ഥാനമൊഴിയുമെന്ന വാർത്തകൾ തെറ്റ്, കേന്ദ്രസഹമന്ത്രിയായി തുടരുമെന്ന് സുരേഷ് ഗോപി

Suresh Gopi Oath Taking Ceremony
Suresh Gopi Oath Taking
അഭിറാം മനോഹർ| Last Modified തിങ്കള്‍, 10 ജൂണ്‍ 2024 (15:27 IST)
മോദി മന്ത്രിസഭയ്യില്‍ അംഗമായത് ഭാഗ്യമായി കരുതുന്നുവെന്നും കേന്ദ്രമന്ത്രിസഭയില്‍ സഹമന്ത്രിയായി തുടരുമെന്നും വ്യക്തമാക്കി സുരേഷ് ഗോപി എം പി. താന്‍ സഹമന്ത്രിസ്ഥാനം രാജിവെയ്ക്കുമെന്ന തരത്തില്‍ പല മാധ്യമങ്ങളും വാര്‍ത്തകള്‍ നല്‍കിയിട്ടുണ്ടെന്നും ഇത് തീര്‍ത്തും തെറ്റായ വാര്‍ത്തയാണെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ സുരേഷ് ഗോപി വ്യക്തമാക്കി. കേരളത്തിലെ ജനതയെ പ്രതിനിധീകരിച്ച് മോദി മന്ത്രിസഭയില്‍ അംഗമാകാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

കാബിനറ്റ് പദവി ലഭിക്കാത്തതില്‍ സുരേഷ് ഗോപി അസംതൃപ്തനാണെന്നും കേരളത്തില്‍ തന്നെ ബിജെപിക്ക് ആദ്യമായി അക്കൗണ്ട് തുറന്നുകൊടുത്തിട്ടും തന്നെ സഹമന്ത്രിയാക്കി ഒതുക്കിയതില്‍ സുരേഷ് ഗോപി അസ്വസ്ഥനാണെന്നും ഇതിനെ തുടര്‍ന്ന് സഹമന്ത്രിസ്ഥാനം വൈകാതെ തന്നെ സുരേഷ് ഗോപി രാജിവെയ്ക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഏറ്റെടുത്ത സിനിമകള്‍ പൂര്‍ത്തീകരിക്കാന്‍ മന്ത്രിസ്ഥാനം തടസ്സമാണെന്നാണ് സുരേഷ് ഗോപി കേന്ദ്രനേതൃത്വത്തോട് പറഞ്ഞതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ വാര്‍ത്തകളാണ് സുരേഷ് ഗോപി തള്ളികളഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :