പാലക്കാട്ട് വി.കെ.ശ്രീകണ്ഠൻ വിജയിക്കുമെന്ന് "ബെറ്റ്" വച്ച കോൺ.നേതാവിന്റെ ഭാര്യയ്ക്ക് 75283 രൂപ ലഭിച്ചു

VK Sreekandan
VK Sreekandan
എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 10 ജൂണ്‍ 2024 (16:14 IST)
പാലക്കാട്: പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായ വി.കെ.ശ്രീകണ്ഠനു വേണ്ടിയും എൽ.ഡി.എഫ് സ്ഥാനാർഥി എ.വിജയരാഘവന് വേണ്ടിയും കോൺ.നേതാവിന്റെ ഭാര്യയും സി.പി.എം.പ്രാദേശിക നേതാവും തമ്മിൽ ബെറ്റ് വച്ചു. ഒടുവിൽ ശ്രീകണ്ഠൻ ജയിച്ചപ്പോൾ അദ്ദേഹത്തിനു ലഭിച്ച ഭൂരിപക്ഷമായ 75283 നു തുല്യമായ തുക നൽകി സി.പി.എം പ്രവർത്തകൻ
വാക്കുപാലിച്ചു.

പാലക്കാട്ടെ കൊപ്പത്തിനടുത്തുള്ള വിളത്തൂരിലെ ഫർണിച്ചർ കടയിലെ ജീവനക്കാരിയും കോൺഗ്രസ് പ്രാദേശിക നേതാവ് സുധീഷിന്റെ ഭാര്യ ആര്യയും സി.പി.എം പ്രവർത്തകൻ റഫീഖും തമ്മിലായിരുന്നു കടയിൽ സാധനങ്ങൾ വാങ്ങുന്നതിനിടെ രാഷ്ട്രീയം പറഞ്ഞു തർക്കിച്ചതും ഒടുവിൽ ബെറ്റ് വച്ചതും.

ബെറ്റ് വച്ചപ്പോൾ കടയിൽ ഉണ്ടായിരുന്നവരെ സാക്ഷി നിർത്തി തന്നെയാണ് തിരഞ്ഞെടുപ്പ് ഫലം വന്നു വിജയിച്ചപ്പോൾ ലഭിച്ച ഭൂരിപക്ഷത്തിനു തുല്യമായ തുക നൽകി റഫീഖ് വാക്കുപാലിച്ചത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :