അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- സംസ്ഥാനത്ത് ന്യൂനമർദ്ദ പാത്തി, ഇന്നും ശക്തമായ മഴ, 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്
- തെക്കന്‍ മഹാരാഷ്ട്ര മുതല്‍ വടക്കന്‍ കേരള തീരത്തിന് സമീപം വരെ ന്യുന മര്‍ദ്ദ പാത്തി; അടുത്ത അഞ്ചുദിവസം വ്യാപകമഴയ്ക്ക സാധ്യത
- മഴമുന്നറിയിപ്പില്‍ മാറ്റം: ഇന്ന് അഞ്ചുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
- സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്; പവന് കുറഞ്ഞത് 1520 രൂപ
മറാത് വാഡയ്ക്കു മുകളില്‍ ചക്രവാതച്ചുഴി; അടുത്ത അഞ്ചുദിവസം വ്യാപക മഴ
മറാത് വാഡയ്ക്കു മുകളിലായി ഒരു ചക്രവാതച്ചുഴി നിലനില്ക്കുന്നു. ഇതിന്റെ ഫലമായി, കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി ഇടി / മിന്നല്‍ / കാറ്റോടു ( 4050 km/hr) കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യത. ഒറ്റപെട്ട സ്ഥലങ്ങളില്‍ ഇന്ന് (ജൂണ്‍ 10) മുതല്‍ ജൂണ്‍ 12 വരെ ശക്തമായ മഴയ്ക്കും, ജൂണ്‍ 11 & 12 തീയതികളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
അതേസമയം അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.