Thrissur News: പീച്ചി ഡാം നാളെ തുറക്കും; ഈ പുഴകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുക

പുഴകളില്‍ മത്സ്യബന്ധനത്തിന് കര്‍ശ്ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ നടപടികള്‍ സ്വീകരിക്കണം

Peechi Dam, Thrissur News, Peechi Dam Shutters Open, Kerala Weather, പീച്ചി ഡാം നാളെ തുറക്കും, പീച്ചി ഡാമിലെ ജലനിരപ്പ്, പീച്ചി വാര്‍ത്തകള്‍, തൃശൂര്‍ വാര്‍ത്തകള്‍
Thrissur| രേണുക വേണു| Last Modified വ്യാഴം, 19 ജൂണ്‍ 2025 (18:25 IST)
Peechi Dam

Peechi Dam: വൃഷ്ടി പ്രദേശങ്ങളിലെ ശക്തമായ മഴയെ തുടര്‍ന്ന് പീച്ചി ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ നാളെ (ജൂണ്‍ 20) ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കും. രാവിലെ ഒന്‍പത് മണി മുതല്‍ കെ.എസ്.ഇ.ബി ചെറുകിട വൈദ്യുതി ഉത്പാദന നിലയം / റിവര്‍ സ്ലൂയിസ് വഴി വെള്ളം തുറന്ന് വിടും.

മണാലി, കരുവന്നൂര്‍ പുഴകളില്‍ നിലവിലെ ജലനിരപ്പില്‍ നിന്നും പരമാവധി 20 സെന്റീമീറ്റര്‍ കൂടി ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണായ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു.

പീച്ചി ഡാമിലെ അധികജലം പുറത്തേക്ക് ഒഴുക്കുമ്പോള്‍ മണാലി, കരുവന്നൂര്‍ പുഴകളിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങളും കുട്ടികളും പുഴയില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും വസ്ത്രങ്ങള്‍ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി.

പുഴകളില്‍ മത്സ്യബന്ധനത്തിന് കര്‍ശ്ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ നടപടികള്‍ സ്വീകരിക്കണം. അപകടസാഹചര്യം നേരിടുന്നതിനാവശ്യമായ തയ്യാറെടുപ്പുകള്‍ ജില്ലാ ഫയര്‍ ഓഫീസര്‍ സ്വീകരിക്കണം. പീച്ചി ഡാമിലെ ജലനിരപ്പിന്റെ തോത് ഓരോ മണിക്കൂര്‍ ഇടവേളകളിലും ജില്ലാ അടിയന്തരഘട്ട കാര്യനിര്‍വ്വഹണകേന്ദ്രത്തില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇറിഗേഷന്‍ ഡിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :