അനുബന്ധ വാര്‍ത്തകള്‍
- Israel vs Iran: കൈവിട്ട കളിയുമായി ഇസ്രയേലും ഇറാനും; ഇടപെടണോയെന്ന് രണ്ടാഴ്ച കഴിഞ്ഞ് തീരുമാനിക്കാമെന്ന് ട്രംപ്
- Operation Sindhu: ഓപ്പറേഷൻ സിന്ധു: ഇറാനില്‍ നിന്നുള്ള ആദ്യ വിമാനം ഇന്ത്യയിലെത്തി, ടെഹ്റാനിലെ സ്ഥിതിഗതികള്‍ മോശമാണെന്ന് വിദ്യാർത്ഥികൾ
- Donald Trump: ഇസ്രയേലിന്റെ ധൈര്യം യുഎസ് പിന്തുണ; സ്ഥിതി വഷളാക്കി ഡൊണാള്‍ഡ് ട്രംപ്
- Israel - Iran Attacks Live: 'യുദ്ധം തുടങ്ങി, ഒരു കരുണയും പ്രതീക്ഷിക്കണ്ട'; ഇറാന്റെ മുന്നറിയിപ്പ്
- Israel vs Iran Conflict Live Updates: 'നാല് ദിവസമായി ഉറക്കമില്ല, രക്ഷപ്പെടാന്‍ നോക്കുന്നു'; തെഹ്റാനില്‍ ഒരു കോടി ആളുകള്‍ ! വഴികളില്‍ ജനത്തിരക്ക്
Israel vs Iran: ഞങ്ങള്‍ എന്തിനും തയ്യാറാണ്, പക്ഷേ ആക്രമണം നിര്‍ത്തേണ്ടത് ഇസ്രയേല്‍; നിലപാട് വ്യക്തമാക്കി ഇറാന്
Iran vs Israel: ഇസ്രയേല്‍ കടന്നാക്രമണം അവസാനിപ്പിക്കും വരെ പ്രതിരോധം തുടരുമെന്ന് ഇറാന് വക്താവ് പറഞ്ഞു
Israel vs Iran: നയതന്ത്ര ചര്‍ച്ചകളോടു സഹകരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും എന്നാല്‍ ഇസ്രയേലാണ് ആദ്യം ആക്രമണം അവസാനിപ്പിക്കേണ്ടതെന്നും ഇറാന്. മറുവശത്ത് ഇറാനുമേല്‍ കടന്നാക്രമണം തുടരുകയാണ് ഇസ്രയേല്‍. ഐക്യരാഷ്ട്ര സംഘടനയും യൂറോപ്യന്‍ രാജ്യങ്ങളും ഇടപെട്ട നയതന്ത്ര ചര്‍ച്ചകളുമായി ഇറാന് സഹകരിക്കുമ്പോഴാണ് ഇസ്രയേല്‍ പ്രകോപനം തുടരുന്നത്.
' ഇറാന്റെ ആണവ പദ്ധതി സമാധാനപരമാണ്, നയതന്ത്ര ചര്‍ച്ചകള്‍ക്കായി ഞങ്ങള്‍ വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു. പക്ഷേ ഇസ്രയേലിന്റെ കടന്നാക്രമണം ആദ്യം അവസാനിപ്പിക്കണം,' ഇറാനിയന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ഛി പറഞ്ഞു. അതേസമയം ഐക്യരാഷ്ട്രസഭയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ചര്‍ച്ചയായപ്പോള്‍ ഇറാനിയന്‍, ഇസ്രയേലി പ്രതിനിധികള്‍ പരസ്പരം പോരടിച്ചത് സ്ഥിതി വഷളാക്കി.
ഇസ്രയേല്‍ കടന്നാക്രമണം അവസാനിപ്പിക്കും വരെ പ്രതിരോധം തുടരുമെന്ന് ഇറാന് വക്താവ് പറഞ്ഞു. ഇറാന്റെ ആണവായുധ ഭീഷണി പൂര്‍ണമായി നശിപ്പിക്കുന്നതുവരെ ആക്രമണം തുടരുമെന്നാണ് ഇസ്രയേലിന്റെ നിലപാട്. ഇറാനെതിരെയുള്ള നീണ്ട പോരാട്ടത്തിനു ഒരുങ്ങിയിരിക്കണമെന്ന് ഇസ്രയേല്‍ സൈനിക തലവന്‍ ഇയാല്‍ സമീര്‍ മുന്നറിയിപ്പ് നല്കി. ഒന്‍പതാം ദിവസത്തിലേക്ക് എത്തിയ ഇസ്രയേല്‍-ഇറാന് സംഘര്‍ഷം കൂടുതല്‍ വഷളാകുന്ന സ്ഥിതിവിശേഷമാണ് നിലവില്‍.
ഇസ്രയേലിന്റെ തലസ്ഥാനമായ ടെല്‍ അവീവില്‍ ഇറാന് മിസൈല്‍ ആക്രമണം നടത്തി. ടെല്‍ അവീവില്‍ ഒന്നിലേറെ പൊട്ടിത്തെറികള്‍ ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നെറ്റ് ബ്ലോക്ക്സ് മോണിറ്റര്‍ റിപ്പോര്‍ട്ട് അനുസരിച്ച് ഇറാനില്‍ 60 മണിക്കൂറിലേറെയായി ഇന്റര്‍നെറ്റ് സൗകര്യം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. ഇസ്രയേലിന്റെ സൈബര്‍ ആക്രമണങ്ങളെ ചെറുക്കാനാണ് ഇന്റര്‍നെറ്റ് സൗകര്യം വിച്ഛേദിച്ചിരിക്കുന്നതെന്ന് ഇറാന് പറയുന്നു.
ആണവകേന്ദ്രങ്ങള്‍ ആക്രമിക്കരുതെന്ന് രാജ്യാന്തര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) തലവന്‍ റഫാല്‍ ഗ്രോസി മുന്നറിയിപ്പ് നല്കി. ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നത് ആണവ സുരക്ഷയെ ബാധിക്കും. അണുവികിരണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. അതിനിടെ ഇസ്രയേലിന്റെ ഡ്രോണ്‍ ആക്രമണത്തില്‍ ദക്ഷിണ ലെബനനില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി ലെബനന്‍സ് നാഷണല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.