ഇന്ത്യ ഉള്‍പ്പെടെയുള്ള ഒരു രാജ്യവുമായും പ്രശ്‌നത്തിലേര്‍പ്പെടാന്‍ അഫ്ഗാനിസ്ഥാന്‍ ആഗ്രഹിക്കുന്നില്ലെന്ന് താലിബാന്‍

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 15 നവം‌ബര്‍ 2021 (12:51 IST)
ഇന്ത്യ ഉള്‍പ്പെടെയുള്ള ഒരു രാജ്യവുമായും പ്രശ്‌നത്തിലേര്‍പ്പെടാന്‍ അഫ്ഗാനിസ്ഥാന്‍ ആഗ്രഹിക്കുന്നില്ലെന്ന് താലിബാന്‍. താലിബന്റെ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖിയാണ് അന്താരാഷ്ട്രമാധ്യമത്തോട് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം അഫ്ഗാന്‍ വിഷയത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് മുത്തഖി പറഞ്ഞു.

അതേസമയം ഐഎസ് രാജ്യത്ത് ഒരു ഭീഷണിയായിരുന്നെങ്കിലും ഇപ്പോള്‍ അവരുടെ സാനിധ്യം കുറയുന്നെന്നും സ്ത്രീകള്‍ക്ക് ജോലികളില്‍ പ്രാതിനിത്യ ഉണ്ടെന്നും മുത്തഖി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :