1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Weather August 15 Updates

Kerala Weather: ഇന്ന് മഴദിനം; ന്യൂനമര്‍ദ്ദം പൊടിപൊടിക്കുന്നു

ഒറ്റപ്പെട്ടയിടങ്ങളില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Kerala Weather Live Updates July 19, Low Pressure in Bengal Sea Heavy Rain, Kerala Weather News Live July 19, Heavy Rain, Kerala Weather Live Updates July 19, Kerala Weather News Malayalam Live, Kerala Weather News in Malayalam Live, Kerala Weather i
Kerala Weather: സംസ്ഥാനത്ത് ഇന്ന് മഴദിനം. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്താല്‍ എല്ലാ ജില്ലകളിലും ഇടത്തരം മഴയ്ക്കു സാധ്യതയുണ്ട്. അന്തരീക്ഷം പൊതുവെ മേഘാവൃതമായിരിക്കും. മഴയ്‌ക്കൊപ്പം കാറ്റും പ്രതീക്ഷിക്കാം. 
 
വടക്ക് പടിഞ്ഞാറന്‍ - മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്കന്‍ ആന്ധ്രാ പ്രദേശ് തെക്കന്‍ ഒഡിഷ തീരത്തിനും മുകളിലായി ന്യുനമര്‍ദ്ദം സ്ഥിതിചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്കന്‍ ആന്ധ്രാപ്രദേശ് തെക്കന്‍ ഒഡിഷ തീരത്തേക്ക് നീങ്ങാന്‍ സാധ്യത. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യത. ഓഗസ്റ്റ് 18 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഓഗസ്റ്റ് 16 വരെ വരെ 40 മുതല്‍ 50 വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
 
ഇന്ന് എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. 
 
ഒറ്റപ്പെട്ടയിടങ്ങളില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനാല്‍ രാത്രി യാത്രകളില്‍ ജാഗ്രത പാലിക്കുക. 
About Writer
രേണുക വേണു
അടുത്ത ലേഖനം
Independence Day 2025: സ്വാതന്ത്ര്യദിനാഘോഷം: ചെങ്കോട്ടയിൽ പതാകയുയർത്തി പ്രധാനമന്ത്രി