അനുബന്ധ വാര്‍ത്തകള്‍
- ആളുമാറി മർദ്ദനം: എഎസ്ഐക്ക് സ്ഥലം മാറ്റം
- തുക എത്ര ചെറുതായാലും ശരി, ഓരോരുത്തരുടെയും സംഭാവന പ്രധാനമാണ്: വയനാടിന് വേണ്ടി അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി
- ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്: സിനിമാ മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങൾ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
- ദേശീയ ഡാം സുരക്ഷ അതോറിറ്റിയുടെ മുഖ്യ പരിഗണന മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയായിരിക്കുമെന്ന് ചെയര്മാന് അനില്‍ ജയിന്
- ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ 19കാരനായ എംബിബിഎസ് വിദ്യാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു
ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ചക്രവാതചുഴി; സംസ്ഥാനത്ത് മഴ തുടരും
ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്
ലക്ഷദ്വീപിനു മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാതചുഴി മധ്യ കിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക - ഗോവ തീരത്തിന് മുകളില്‍ ന്യൂനമര്‍ദ്ദമായി നിലനില്ക്കുന്നു. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് പുതിയൊരു ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായി മിതമായ/ഇടത്തരം മഴയ്ക്കു സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഓഗസ്റ്റ് 24 - 26 തിയതികളില്‍ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ശക്തമായ മഴയ്ക്കു സാധ്യതയുള്ള യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കേരള - ലക്ഷദ്വീപ് - കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത ലേഖനം