കടകൾ രാവിലെ 7 മണി മുതൽ രാത്രി 9 വരെ, ആരാധനാലയങ്ങളിൽ പരമാവധി 40 പേർ: ലോക്ക്‌ഡൗൺ ഇളവുകൾ ഇങ്ങനെ

അഭിറാം മനോഹർ| Last Modified ബുധന്‍, 4 ഓഗസ്റ്റ് 2021 (13:11 IST)
സംസ്ഥാനത്ത് ലോക്ക്‌ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. നിയന്ത്രണങ്ങളിൽ പ്രായോഗികമായ സമീപനമാണ് സർക്കാരിനുള്ളതെന്ന ആമുഖത്തോടെയായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം.

ശനിയാഴ്ചയിലെ വരാന്ത്യ ഒഴിവാക്കി. അടുത്തയാഴ്ച്ച മുതൽ ഞായറാഴ്ചകളിൽ മാത്രമാകും ലോക്ക്ഡൗൺ ഉണ്ടാവുക. കടകൾ ഇനി മുതൽ രാവിലെ രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ പ്രവർത്തിക്കാം. 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയിലായിരിക്കണം കടകളിൽ പ്രവേശനം അനുവദിക്കേണ്ടത്. ആരാധനാലയങ്ങളിൽ പരമാവധി 40 പേർക്കാണ് അനുമതി നൽകിയിട്ടുള്ളത്.കല്യാണത്തിനും മരണാനന്തര ചടങ്ങുകൾക്കും പരമാവധി 20 പേർക്ക് പങ്കെടുക്കാം.


സ്വാതന്ത്ര്യ ദിനത്തിനും മൂന്നാം ഓണത്തിനും ലോക്ക്ഡൗൺ ഒഴിവാക്കിയിട്ടുണ്ട്. തുറസായ സ്ഥലങ്ങളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകി. അതേസമയം പ്രദേശങ്ങളിൽ ടിപിആർ കണക്കിലെടുത്ത് നിയന്ത്രണം ഏർപ്പെടുത്തുന്നതിലും മാറ്റം വരുത്തി. 1000 പേരിൽ പത്തിൽ കൂടുതൽ രോഗികൾ ആഴ്ചയിൽ ഉണ്ടായാൽ അവിടെ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിക്കും മറ്റിടങ്ങളിൽ കടകൾ തുറക്കാം.


കടകളിലെത്തുന്നവർ ആദ്യ ഡോസ് വാക്സീൻ എടുത്തവരോ, 72 മണിക്കൂറിനുള്ളിൽ ആർടിപിസിആർ എടുത്തവരോ ഒരു മാസത്തിനു മുൻപു രോഗമുക്തി നേടിയവരോ ആകുന്നതാകും അഭികാമ്യം..60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും ലഭ്യത അനുസരിച്ച് വാക്സീൻ നൽകും. കിടപ്പുരോഗികൾക്ക് വീടുകളിലെത്തി വാക്‌സിൻ നൽകുമെന്നും മന്ത്രി വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :