വി ശിവന്‍കുട്ടിയുടെ രാജി ആവശ്യം: ഇന്ന് സംസ്ഥാനവ്യാപകമായി യുഡിഎഫ് സമരം

ശ്രീനു എസ്| Last Modified ബുധന്‍, 4 ഓഗസ്റ്റ് 2021 (09:33 IST)
വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് സംസ്ഥാനവ്യാപകമായി യുഡിഎഫ് സമരം ചെയ്യുന്നു. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ പത്തുമണിക്ക് പ്രതിഷേധ പരിപാടികള്‍ ഉണ്ടാകും. കേസും ശിക്ഷയുമെല്ലാം രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നും രാജിവയ്‌ക്കേണ്ടതില്ലെന്നുമാണ് വി ശിവന്‍ കുട്ടി പ്രതികരിച്ചത്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നേമത്തെ പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കും.

സെക്രട്ടറിയേറ്റിനുമുന്നില്‍ നടക്കുന്ന ധര്‍ണ്ണയുടെ ഉദ്ഘാടനം പ്രതിപക്ഷനേതാവ് വിഡി സതീശന്‍ നിര്‍വഹിക്കും. കൂടാതെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വിവിധ പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :