ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 20 കോടി കഴിഞ്ഞു; മരണസംഖ്യ 42.58 ലക്ഷം പിന്നിട്ടു

ശ്രീനു എസ്| Last Modified ബുധന്‍, 4 ഓഗസ്റ്റ് 2021 (10:55 IST)
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 20 കോടി പിന്നിട്ടു. ഇവരില്‍ 18 കോടിയോളം പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ ആറുലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്.

അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയില്‍ 90,000ത്തിലധികം പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :