1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. kerala, road devoelopment, nithin gadkari

കേരളത്തിന് കേന്ദ്രം വക ഓണം ബമ്പറടിച്ചു, കിട്ടാന്‍ പോകുന്നത് മുപ്പത്തിനാലായിരം കോടി രൂപ..!

കേരളം റോഡ് വികസനം
സംസ്ഥാനത്തിന് കേന്ദ്രസര്‍ക്കാരിന്റെ വക 34,000 കോടിരൂപയുടെ റോഡ് വികസന പദ്ധതികള്‍ വരുന്നു. കേന്ദ്ര ഗതാഗതമന്ത്രി നിധിന്‍ ഗഡ്‌കരിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കഴക്കൂട്ടം ബൈപ്പാസ്‌ നാലുവരിയാക്കുന്നതിന്റെ ഉദ്‌ഘാടന പരിപാടിയ്‌ക്കിടെയായിരുന്നു പ്രഖ്യാപനം.

ഇതിനിടെ, ബിജെപി സംസ്‌ഥാന പ്രസിഡന്റ്‌ വി. മുരളീധരന്റെ പേര്‌ പ്രോട്ടോക്കോള്‍ ലംഘിച്ച്‌ ഉദ്‌ഘാടന ഫലകത്തില്‍ ഉള്‍പ്പെടുത്തിയെന്ന്‌ ചൂണ്ടിക്കാട്ടി പരിപാടിയില്‍ രാഷ്‌ട്രീയം കലര്‍ത്തിയെന്ന്‌ ആരോപിച്ച്‌ യുഡിഎഫ്‌-എല്‍ഡിഎഫ്‌ എംഎല്‍എമാര്‍ പ്രതിഷേധിച്ചു.