ഭക്ഷ്യക്കിറ്റ് വിതരണം അടുത്ത നാലുമാസം തുടരും: മുഖ്യമന്ത്രി

ശ്രീനു എസ്| Last Updated: തിങ്കള്‍, 31 ഓഗസ്റ്റ് 2020 (09:44 IST)
റേഷന്‍ കടകള്‍ വഴി സര്‍ക്കാരിന്റെ ഭക്ഷ്യക്കിറ്റ് വിതരണം അടുത്ത നാലു മാസം തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇനിയുള്ള ദിവസങ്ങളിലും കോവിഡ് 19 ശക്തമായി തുടരുമെന്നതിനാല്‍ സാധാരണക്കാരായ മനുഷ്യര്‍ക്ക് നേരിട്ടുതന്നെ പരമാവധി സമാശ്വാസ സഹായങ്ങള്‍ എത്തിക്കും. ഒരാളും പട്ടിണികിടക്കാന്‍ പാടില്ല. പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് വളരെയേറെ പ്രശംസ നേടിയ ഭക്ഷ്യക്കിറ്റ് വിതരണം അടുത്ത നാലുമാസം തുടരും.

റേഷന്‍ കടകള്‍ വഴി ഇപ്പോള്‍ ചെയ്യുന്നതുപോലെയായിരിക്കും കിറ്റ് വിതരണം. സാമൂഹ്യക്ഷേമ പെന്‍ഷന്‍ നൂറു രൂപ കൂടി വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പ്രകടനപത്രികയില്‍ പറഞ്ഞിരുന്നതുപോലെ ആദ്യം 600 രൂപയായിരുന്ന സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ 1000 രൂപയാക്കിയിരുന്നു. പിന്നീടത് 1300 രൂപയായും വര്‍ധിപ്പിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :