ലക്ഷ്യമിട്ടത് ഹഖ് മുഹമ്മദിനെ, കസ്റ്റഡിയിൽ എടുത്ത രണ്ടുപേർ ഡിവൈഎഫ്ഐ പ്രവർത്തകനെ വധിയ്ക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 31 ഓഗസ്റ്റ് 2020 (09:38 IST)
വെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊലപാതകങ്ങളിൽ അക്രമികൾ ലക്ഷ്യംവച്ചത് ഡിവൈഎഫ്ഐ കലിങ്ങിൻ മുഖം യൂണിറ്റ് പ്രസിഡന്റ് ഹഖ് മുഹമ്മദിനെയെന്ന് എന്ന് പൊലീസ്. അക്രമി സംഘത്തിൽ അഞ്ചിലേറെ പേർ ഉണ്ടായിരുന്നു എന്നും പൊലീസ് വ്യക്തമാക്കി. കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ടുപേർ മേയ് മാസത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളാണ്. ഒരുമാസം മുൻപാണ് ഇവർ ജെയിലിൽനിന്നും ഇറങ്ങിയത്.

കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിലെ കലാശക്കൊട്ടിൽ തുടങ്ങിയ തർക്കവും സംഘർഷവുമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പൊലീസ് പ്രാഥമിക നിഗമനം. അക്രമി സംഘത്തിലെ മറ്റുള്ളവർക്കായിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. സംഭവത്തിൽ ഉന്നതതല ഗൂഡാലോചന ഉണ്ടെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എ എ റഹീം ആരോപിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :