അതിർത്തി സംഘർഷം: ദക്ഷിണ ചൈന കടലിൽ യുദ്ധക്കപ്പൽ വിന്യസിച്ച് ഇന്ത്യ

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 31 ഓഗസ്റ്റ് 2020 (09:13 IST)
ഡൽഹി: കിഴക്കൻ ലഡക്കിൽ, പാംഗോങ്ങിൽനിന്നും ഡെപ്‌സാങ്ങിൽനിന്നു പിൻമാറാൻ കൂട്ടാക്കാത്ത ചൈനയ്ക്ക് മുന്നറിയിപ്പുമായി ദക്ഷിണ ചൈന കടലിൽ യുദ്ധക്കപ്പൽ വിന്യസിച്ച് ഇന്ത്യൻ നാവിക സേന. ദക്ഷിണ ചൈന കടലിലേയ്ക്ക് ഒരു മുൻ നിര യുദ്ധക്കപ്പൽ അയച്ചതായി സർക്കാർ വൃത്തങ്ങളെ ഉദ്ദരിച്ച് ദേശീയ മധ്യമമായ ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു.

ഈ മേലയിൽ അമേരിക്കൻ യുദ്ധക്കപ്പലുകൾ നേരത്തെ തന്നെ നിരീക്ഷണം ആരംഭിച്ചിരുന്നു. അമേരിക്കൻ യുദ്ധക്കലുകളുമായി ഇന്ത്യൻ നാവിക സേനയുടെ കപ്പൽ നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. ദക്ഷിക ചൈന കടലിലെ ഇന്ത്യൻ നാവിക സേന കപ്പലിന്റെ സാനിധ്യം ചൈനയെ അലോസരപ്പെടുത്തുന്നുണ്ട്. അതിർത്തിയിൽ പുരോഗമിയ്ക്കുന്ന നയതന്ത്ര ചർച്ചയിൽ ഇന്ത്യൻ യുദ്ധക്കപ്പലിന്റെ സാനിധ്യം സാംബന്ധിച്ച് ചൈനീസ് അധികൃതർ എതിർപ്പ് ഉന്നയിച്ചതായാണ് വിവരം.

ചൈനയുടെ തന്ത്രപ്രധാന മേഖലയായ ദക്ഷിണ ചൈന കടലിൽ അമേരിക്കയുടെ സാനിധ്യം ചൈനയെ വലിയ രീതിയിൽ തന്നെ പ്രകോപപ്പിച്ചിരുന്നു. ഈ മേഖലയിൽ ഇന്ത്യ-സഹകരണം രൂപപ്പെടുന്നത് ചൈനയ്ക്ക് ആശങ്കയോടെ മാത്രമേ കാണാനാകു. ചൈന കടൽമാർഗം മറ്റു ഭൂഖങ്ങളിലേയ്ക്ക് കടക്കുന്ന മലാക്ക കടലിടുക്ക് മേഖലയിൽ ഉൾപ്പടെ ഇന്ത്യൻ മഹാ സമുദ്രത്തിൽ നാവിക സേന വിവിധ യുദ്ധക്കപ്പലുകൾ വിന്യസിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :