1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala rain updates

അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് ശക്തമായ മഴ, 8 ജില്ലകളിൽ യെല്ലോ അലർട്ട്

kerala
സംസ്ഥാനത്ത് നാളെ മുതൽ ചൊവ്വാഴ്ച വരെ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ്. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
 
ഞായറാഴ്ച എറണാകുളം,ഇടുക്കി,തൃശൂർ,പാലക്കാട്,മലപ്പുറം ജില്ലകളിലും തിങ്കളാഴ്ച എറണാകുളം,ഇടുക്കി,തൃശൂർ,പാലക്കാട്,മലപ്പുറം, കോഴിക്കോട്,വയനാട്,കണ്ണൂർ ജില്ലകളിലും ചൊവ്വാഴ്ച എറണാകുളം,ഇടുക്കി,തൃശൂർ,പാലക്കാട്,മലപ്പുറം, കോഴിക്കോട്,വയനാട്,കണ്ണൂർ ജില്ലകളിലുമാണ് യെല്ലോ അലർട്ട്.
അടുത്ത ലേഖനം
സംസ്ഥാനത്ത് നാളെ മുതല്‍ ചൊവ്വാഴ്ച വരെ വ്യാപകമായ മഴയ്ക്ക് സാധ്യത