രാജ്യത്ത് ലഹരി ഉപയോഗം കൂടുതലുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളമില്ലെന്ന് മന്ത്രി എം ബി രാജേഷ്

അഭിറാം മനോഹർ| Last Modified വെള്ളി, 9 ഡിസം‌ബര്‍ 2022 (19:33 IST)
സമീപകാലത്തായി കേരളം ഏറ്റവുമധികം പ്രതിസന്ധി അനുഭവിക്കുന്നത് യുവതലമുറയിൽ ലഹരിഉപയോഗം കൂടുന്നു എന്ന വസ്തുതയിലാണ്. വിദ്യാർഥികൾ കൂട്ടമായി ലഹരിക്ക് അടിമപ്പെടുന്നു എന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് എക്സൈസ് അടക്കമുള്ള വകുപ്പുകളുടെ പ്രവർത്തനം ഊർജിതമാക്കിയിരുന്നു. ഇന്ന് നിയമസഭയും ലഹരിയെ പറ്റിയുള്ള ചർച്ചകൾക്ക് വേദിയായി.

കേരളത്തിലാണ് ഏറ്റവും കൂടുതൽ ലഹരി ഉപയോഗമെന്ന പ്രതീതി സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നുവെന്നും കേരളം ലഹരിമാഫിയയുടെ പിടിയിലാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും എക്സൈസ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. സംഭവത്തിൻ്റെ ഗൗരവം സർക്കാർ വിലകുറച്ചുകാണുന്നില്ല. ഭരണപ്രതിപക്ഷ വേർതിരിവില്ലാതെ ലഹരിക്കെതിരായ പോരാട്ടം തുടരും.

രാജ്യത്ത് ലഹരിഉപയോഗം കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളമില്ല. കഞ്ചാവ് കൂടുതലായി ഉപയോഗിക്കുന്നത് യുപി,പഞ്ചാബ്,സിക്കിം,ഛത്തിസ്ഗഡ്,ഡൽഹി എന്നിവിടങ്ങളിലാണ്. ഒപ്പിയം കൂടുതൽ ഉപയോഗിക്കുന്നത് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലാണ്. സിന്തറ്റിക് ഡ്രഗ്സ് ഉപയോഗിക്കുന്നതിൽ യുപി,മഹാരാഷ്ട്ര,പഞ്ചാബ്,ആന്ധ്ര പ്രദേശ്,ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ്. ഇതിലൊന്നും കേരളം വരുന്നില്ല. മന്ത്രി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :