1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala rain updates

കാലവർഷം കനക്കുന്നു? 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

മഴ
കേരളത്തിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യത. ജൂൺ 22 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. വടക്കൻ കർണാടക മുതൽ തമിഴ്‌നാട് വരെ നീണ്ട് നിൽക്കുന്ന ന്യൂനമർദ്ധപാത്തിയുടെയും അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിൻ്റെയും ഫലമായാണ് അടുത്ത ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴ പ്രവചിക്കപ്പെടിരിക്കുന്നത്.
 
ഇത് പ്രകാരം ഇന്ന് കോട്ടയം, എറണാകുളം,  ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടായിരിക്കും. മത്സ്യത്തൊഴിലാളികൾ 22 വരെ കടലിൽ പോകരുതെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
അഗ്നിപഥിൽ എൻഡിഎയ്ക്കുള്ളിൽ ഭിന്നത, ബിഹാറിൽ ബിജെപി നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ