അനുബന്ധ വാര്‍ത്തകള്‍
- ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി ഡിറ്റ് വാ ചുഴലിക്കാറ്റ്: സംസ്ഥാനത്ത് ഇന്ന് അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും
- കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാതച്ചുഴി ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
- കന്യാകുമാരി കടലിന് സമീപത്തായി തുടരുന്ന ചക്രവാത ചുഴി ഇന്ന് ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത; കനത്ത മഴയ്ക്ക് സാധ്യത
- തോരാമഴ: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ഇന്നും മഴ കനക്കും
ഡിറ്റ് വാ പോയി, കേരളത്തിന് മുകളിൽ വീണ്ടും കിഴക്കൻ കാറ്റ്, തുലാവർഷ മഴ സജീവമാകും
ബംഗാള്‍ ഉള്‍ക്കടലിന് മുകളിലെ ഡിറ്റ് വാ ചുഴലിക്കാറ്റ് ദുര്‍ബലമായതോടെ വരും ദിവസങ്ങളില്‍ കേരളത്തിന് മുകളില്‍ വീണ്ടും കിഴക്കന്‍ കാറ്റ് അനുകൂലമാകാന്‍ സാധ്യത. ഒരാഴ്ചയായി ദുര്‍ബലമായിരുന്ന തുലാവര്‍ഷ മഴ ഇന്നലെ മുതല്‍ സംസ്ഥാനത്തെ പലയിടങ്ങളിലും സജീവമായി. ശനിയാഴ്ച വരെ എല്ലാ ജില്ലകളിലും പലയിടങ്ങളിലായി മഴയ്ക്കും ഇന്നും നാളെയും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. ഇന്ന് പത്തനംതിട്ട, ഇടുക്കി,എറണാകുളം ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും ജാഗ്രതയുടെ ഭാഗമായി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
അടുത്ത ലേഖനം