1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Rain Alert Orange Yellow

ന്യൂനമര്‍ദം കേരള തീരത്ത്; മഴ തുടരും

Kerala Rain
ന്യൂനമര്‍ദം കേരള തീരത്ത്. അറബിക്കടലില്‍ മഴമേഘങ്ങളുടെ സാന്നിധ്യം കുറവായതിനാല്‍ മഴയ്ക്ക് ശമനമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടവിട്ടുള്ള സാധാരണ മഴയ്ക്കാണ് വരും മണിക്കൂറുകളില്‍ സാധ്യത. മധ്യ-തെക്കന്‍ ജില്ലകളില്‍ മഴ കൂടുതല്‍ ലഭിച്ചേക്കാം. ഞായറാഴ്ചയോടെ കേരളത്തില്‍ മഴ കുറയും. 
 
അടുത്ത മൂന്ന് മണിക്കൂറില്‍  കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയായ മഴക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത ഉണ്ടെന്ന്  സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
 
ഇന്ന് മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
വൈദ്യുതി ക്ഷാമം മാത്രമല്ല കറന്റ് ബില്ലും കുറയ്ക്കാം; വീട്ടില്‍ ചെയ്യേണ്ടത് ഇത്രമാത്രം