വാട്‌സാപ്പുമായി ജിയോ കൈക്കോർക്കുന്നു, രാജ്യത്തിന്റെ മുക്കിലും മൂലയിലും ജിയോമാർട്ടുകൾ സ്ഥാപിക്കുക ലക്ഷ്യം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 18 ജനുവരി 2021 (19:38 IST)
മുകേഷ് അമ്പാനിയുടെ ഇ‌-കൊമേഴ്‌സ് സ്ഥാപനമായ ജിയോ മാർട്ട് വാട്‌സാപ്പുമായി ബന്ധിപ്പിക്കുന്നു. 40 കോടി പേർ ഉപയോഗിക്കുന്ന രാജ്യത്തെ ഏറ്റവും ജനകീയമായ ആപ്പുവഴി ഗ്രാമപ്രദേശങ്ങളിൽ പോലും അതിവേഗം ജിയോമാർട്ടുകൾ സ്ഥാപിക്കുകയാണ് റിലയൻസിന്റെ ലക്ഷ്യം.

അതിവേഗത്തിൽ വളരുന്ന ഓൺലൈൻ റീട്ടെയിൽ രംഗത്ത് ഫ്ലിപ്‌കാർട്ടിനും ആമസോണിനും ജിയോ മാർട്ട് കനത്ത വെല്ലുവിളി സൃഷ്റ്റിച്ചേക്കുമെന്നാണ് കരുതുന്നത്. 2025ഓടെ 1.3 ലക്ഷം കോടി ഡോളര്‍മൂല്യമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന ഓണ്‍ലൈന്‍ റീട്ടെയില്‍മേഖല പിടിച്ചെടുക്കാനാണ് അംബാനിയുടെ ശ്രമം. വാട്‌സാപ്പുമായി കരാറിലെത്തി ഒരുമാസത്തിനകം തന്നെ ജിയോമാർട്ട് 200 നഗരങ്ങളിൽ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :