അനുബന്ധ വാര്‍ത്തകള്‍
- നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ ഉമ്മൻ ചാണ്ടി നയിക്കും
- ഉമ്മൻ ചാണ്ടി മത്സരിയ്ക്കും: രണ്ടുതവണ തോറ്റവരെയും നാലുതവണ ജയിച്ചവരെയും ഒഴിവാക്കാൻ കോൺഗ്രസ്സിൽ ധാരണ
- നടി അക്രമിയ്ക്കപ്പെട്ട കേസിൽ തെളിവുണ്ട്: കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഗണേഷ് കുമാറിനെ ജയിലിലാക്കും
- തെരഞ്ഞെടുപ്പിന്റെ അമരത്തേയ്ക്ക് ഉമ്മൻ ചാണ്ടി ? നാളെ നിർണായക ചർച്ച
- ശബരീനാഥൻ വെള്ളിമൂങ്ങയിലെ മാമച്ചൻ, പ്രമേയവുമായി യൂത്ത് ലീഗ്
കേരളം തിരിച്ചുപിടിക്കണം, ഭൂരിപക്ഷ സ്ഥാനാർഥികളും പുതുമുഖങ്ങൾ ആയിരിക്കുമെന്ന് എകെ ആന്റണി
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസും യുഡിഎഫും ഒറ്റക്കെട്ടായിനിന്ന് പ്രവര്‍ത്തിക്കുമെന്നും കേരളം തിരിച്ചുപിടിക്കണമെന്നും മുതിര്‍ന്ന നേതാവ് എ.കെ. ആന്റണി. നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരാനിരിക്കുന്ന തറെഞ്ഞെടുപ്പിൽ ഭൂരിപക്ഷം സ്ഥാനാര്‍ഥികളും പുതുമുഖങ്ങളായിരിക്കണമെന്നാണ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം. അതില്‍ ഗണ്യമായ വിഭാഗം യുവാക്കളും വനിതകളുമായിരിക്കും. അതേസമയം, മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാകുമെന്ന ചോദ്യത്തിന് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുണ്ടാകില്ലെന്നും ജയിച്ചുകഴിഞ്ഞാല്‍ മുഖ്യമന്ത്രിയും മന്ത്രിസഭയും ഉണ്ടാകുമെന്നായിരുന്നു ആന്റണിയുടെ മറുപടി.