1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Police lockdown

ലോക്ക്ഡൗണിന് മുൻപ് നാട്ടിലെത്താൻ അതിർത്തികളിൽ തിരക്ക്, പരിശോധന കർശനം

കൊവിഡ്
ലോക്ക്ഡൗണിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ അതിർത്തികളിൽ ജനത്തിരക്ക്. ലോക്ക്ഡൗൺ ആരംഭിക്കുന്നതിന് മുൻപ് സ്വന്തം നാടുകളിൽ എത്താനുള്ള ശ്രമത്തിലാണ് ആളുകൾ. ഇതൊടെ അതിർത്തികളിൽ പോലീസ് പരിശോധന കർശനമാക്കി.പ്രത്യേക സാഹചര്യത്തെ തുടർന്ന് കെഎസ്ആർടിസി ഇന്ന് കൂടുതൽ ദീർഘദൂര സർവീസുകൾ നടത്തുന്നുണ്ട്.
 
കൊവിഡ് പരിശോധനയ്ക്ക് ശേഷമാണ് അതിർത്തിയിൽ നിന്നും ആളുകളെ കടത്തിവിടുന്നത്. പാസുകൾ ഉള്ളവർക്ക് മാത്രമാണ് സംസ്ഥാനത്ത് പ്രവേശനാനുമതി. പാസില്ലാത്തവർക്ക് താത്ക്കാലിക പാസുകൾ ഏർപ്പെടുത്താനുള്ള നടപടികളും തുടരുകയാണ്. വാഹനപരിശോധനയും കർശനമാണ്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
2000 രൂപ കൊവിഡ് ദുരിതാശ്വാസം, സ്ത്രീകൾക്ക് സൗജന്യയാത്ര,പാലിന് 3 രൂപ കുറയ്‌ക്കും: ജനപ്രിയ ഉത്തരവ് ഒപ്പുവെച്ച് സ്റ്റാലിൻ