അനുബന്ധ വാര്‍ത്തകള്‍
- ശക്തമായ മഴയ്ക്ക് സാധ്യത; ഒരു ജില്ലയില്‍ യെല്ലോ അലര്‍ട്ട്
- കോവിഡ് വ്യാപനം: ആരോഗ്യ വകുപ്പിന്റെ സ്റ്റേറ്റ് കോവിഡ്-19 കോള്‍ സെന്റര്‍ പുനരാരംഭിച്ചു
- 'വല്ലാത്തൊരു തോല്‍വി'; കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ സോണിയ ഗാന്ധിക്ക് നിരാശ
- പെരുന്നാള്‍ നിസ്കാരത്തിന് അനുമതിയില്ല; ആരാധനാലയങ്ങള്‍ അടച്ചിടും
- ലോക്ക്ഡൗണ്‍: ബാങ്കുകളുടെ പ്രവര്‍ത്തന സമയം എങ്ങനെ?
ലോക്ഡൗണ്‍: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ശബരിമല ഒഴികെയുള്ള ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇവയാണ്
1. ലോക് ഡൗണ്‍ കാലയളവില്‍ ക്ഷേത്രങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് ദര്‍ശനം ഉണ്ടായിരിക്കുന്നതല്ല.
2. ക്ഷേത്രങ്ങളില്‍ പൂജകള്‍ മുടങ്ങാതെ നടക്കും.
3. പൂജാ സമയം രാവിലെ 7 മണി മുതല്‍ 10 മണിവരെയും വൈകുന്നേരം 5 മണി മുതല്‍ 7 മണി വരെയുമായി ക്രമീകരിക്കും. ഈ കാര്യങ്ങള്‍ അതതു ക്ഷേത്രങ്ങളിലെ തന്ത്രിയുമായി ആലോചിച്ച് ആവശ്യമായ സമയക്രമീകരണം നടത്തുന്നതാണ്.
4. ഉത്സവങ്ങളടക്കം മറ്റ് യാതൊരു ചടങ്ങുകളും ഈ കാലയളവില്‍ നടക്കുന്നില്ല എന്നുറപ്പുവരുത്തേണ്ടതാണ്.
5. ഇതിനകം ബുക്ക് ചെയ്തിരിക്കുന്ന വിവാഹ ചടങ്ങുകള്‍ 20 പേരില്‍ കൂടാതെ കോവിഡ്- 19 മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചുകൊണ്ട് ക്ഷേത്രത്തിന് പുറത്ത് വെച്ച് നടത്താവുന്നതാണ്.