അനുബന്ധ വാര്‍ത്തകള്‍
- പൂന്തുറയില്‍ എസ് ഐക്ക് കൊവിഡ് സ്ഥിരീകരിച്ചു
- പൂന്തുറ സ്റ്റേഷനിൽ എസ്ഐയ്ക്ക് കൊവിഡ്, സ്രവമെടുത്ത ശേഷവും ഡ്യൂട്ടിയിൽ തുടർന്നു
- സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം
- കഴിഞ്ഞ 24 മണിക്കൂറിനിടെ 2.30 ലക്ഷം പേർക്ക് കൊവിഡ് ബാധ, ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.26 കോടി കടന്നു
- കൊവിഡ് ബാധിച്ചവരെ കണ്ടെത്താന്‍ യുഎഇ നായകള്‍ക്ക് പരിശീലനം നല്കി
സംസ്ഥാനത്ത് 14 പുതിയ ഹോട്ട് സ്പോട്ടുകള്‍; ഒഴിവാക്കിയത് ഒരു പ്രദേശത്തെ മാത്രം
സംസ്ഥാനത്ത് 14 പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി. വയനാട് ജില്ലയിലെ തൊണ്ടര്‍നാട് (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 3, 4, 11, 12, 13), സുല്‍ത്താന്‍ ബത്തേരി (19, 22, 24), മുള്ളംകൊല്ലി (6, 7, 8, 9), എറണാകുളം ജില്ലയിലെ വാരാപ്പുഴ (14 മാര്‍ക്കറ്റ്), തൃപ്പുണ്ണിത്തുറ മുന്‍സിപ്പാലിറ്റി (14), പാലക്കാട് ജില്ലയിലെ തൃത്താല (13), ഷൊര്‍ണൂര്‍ (19), തൃശൂര്‍ ജില്ലയിലെ പുത്തന്‍ചിറ (6, 7), അന്നമനട (17), കണ്ണൂര്‍ ജില്ലയിലെ തൃപ്പങ്ങോട്ടൂര്‍ (16), ചെറുപുഴ (5), കൊല്ലം ജില്ലയിലെ ചവറ (എല്ലാ വാര്‍ഡുകളും), കോട്ടയം ജില്ലയിലെ പാറത്തോട് (8), ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന് (5, 6, 14, 15) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
അതേസമയം ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ നായരമ്പലം (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 2) പ്രദേശത്തെയാണ് ഒഴിവാക്കിയത്. നിലവില്‍ ആകെ 194 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.