1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala local news

സര്‍ക്കാര്‍ ജോലിക്ക് അര്‍ഹതയുള്ള ഒരാള്‍ക്കും അവസരം നിഷേധിക്കരുതെന്ന് ഉമ്മന്‍ ചാണ്ടി

Kerala
സര്‍ക്കാര്‍ ജോലിക്ക് അര്‍ഹതയുള്ള ഒരാള്‍ക്കും അവസരം നിഷേധിക്കരുതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി  .പിന്‍വാതില്‍ നിയമനങ്ങളിലും  സംവരണ അട്ടിമറിയിലും പ്രതിഷേധിച്ച് കെ.പി.സി. സി. ഒ. ബി. സി. ഡിപ്പാര്‍ട്ട്‌മെന്റ് സംസ്ഥാന  ചെയര്‍മാന്‍ അഡ്വ. സുമേഷ് അച്യുതന്‍ അനുഷ്ഠിച്ച  48 മണിക്കൂര്‍ ഉപവാസ സമരത്തിന്റെ  സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
 
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പി.എസ്.സി. നിയമനങ്ങള്‍ കുറയ്ക്കുകയും,   മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ബന്ധുക്കളെയും  ഇഷ്ടക്കാരേയും തിരുകി കയറ്റുകയുമാണ്. ഈ പിന്‍വാതില്‍ നിയമനങ്ങളില്‍ പിന്നോക്ക സംവരണം എന്ന  ഭരണഘടന തത്വം ലംഘിച്ചത്   പ്രതിഷേധാര്‍ഹമാണ് .ഈ നിലപാട് തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും  ഉമ്മന്‍ ചാണ്ടി കൂട്ടി ചേര്‍ത്തു. 
അടുത്ത ലേഖനം
സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നാളെ അവസാനിക്കും; തലസ്ഥാന നഗരം പൂര്‍ണമായും അടച്ചിടില്ലെന്ന് മേയര്‍