അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; നിരീക്ഷണത്തിലിരിക്കെ മരിച്ചത് കണ്ണൂര്‍ സ്വദേശി
- ഇടയ്ക്കിടെ ചായ കുടിയ്ക്കുന്നവരാണോ ? എങ്കിൽ ഇക്കാര്യങ്ങൾ അറിയാതെപോകരുത്
- 'M' എന്ന അക്ഷരത്തിലാണോ പേര് തുടങ്ങുന്നത് ? എങ്കിൽ അറിയൂ !
- സ്വിഫ്റ്റിന് പുതിയ ഹൈബ്രിഡ് പതിപ്പ്, കൂടുതൽ മോഡലുകളിലേക്ക് ഹൈബ്രിഡ് സംവിധാനം ഒരുക്കി മാരുതി സുസൂക്കി
- ക്വാഡ് റിയർ ക്യാമറകളുമായി ഒരു എക്കണോമി സ്മാർട്ട്ഫോൺ; റെഡ്മി 9 വിപണിയിൽ
അമിത വൈദ്യുതി ബില്ല്; 19ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വീട്ടമ്മമാരുടെ ബില്ല് കത്തിക്കല്‍ പ്രതിഷേധം
ബിപിഎല്ലുകാര്‍ക്ക് മൂന്നുമാസത്തെ വൈദ്യുതി ചാര്‍ജ്ജ് പൂര്‍ണ്ണമായും സൗജന്യമാക്കാനും എപിഎല്‍ കാര്‍ഡുകാര്‍ക്ക് വൈദ്യുതി ചാര്‍ജ്ജ് 30 ശതമാനമായി കുറയ്ക്കാനും സര്‍ക്കാരും കെഎസ്ഇബിയും തയ്യാറാകണമെന്നാവശ്യപ്പെട്ട് ജൂണ്‍ 16 ചൊവ്വാഴ്ച സംസ്ഥാനത്തെ 756 വൈദ്യുതി ഓഫീസുകള്‍ക്ക് മുന്പില് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കും. കൂടാതെ 19-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 5ന് വീട്ടമ്മമാര്‍ പ്രതീകാത്മകമായി വീടുകള്‍ക്ക് മുന്നില്‍ വൈദ്യുതി ബില്ല് കത്തിച്ച് പ്രതിഷേധിക്കുമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി പറഞ്ഞു
കൊവിഡ് കാലത്തെ ഏറ്റവും വലിയ പകല്‍കൊള്ളയും പിടിച്ചുപറിയുമാണ് വൈദ്യുതി ബില്ലിന്റെ പേരില്‍ കേരള സര്‍ക്കാരും വൈദ്യുതി ബോര്‍ഡും നടത്തിയതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. വീടുകളിലെത്തി റീഡിംഗ് എടുക്കാതെ ഓഫീസികളില്‍ ഇരുന്ന് തോന്നിയ രീതിയിലിട്ട ബില്ല് നല്‍കിയാണ് ബോര്‍ഡ് സാധാരണ ജനങ്ങളെ ശിക്ഷിച്ചത്. മനുഷ്യപ്പറ്റില്ലാതെയും മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയുമാണ് വൈദ്യുതി ബില്ല് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.