അനുബന്ധ വാര്‍ത്തകള്‍
- അണ്ടർ 19 കാലം മുതൽ ഞങ്ങൾ ഒരുമിച്ചാണ്, രോഹിതുമൊത്തുള്ള വിജയരഹസ്യം തുറന്നുപറഞ്ഞ് ശിഖർ ധവാൻ
- കൂടുതൽ അഗ്രസീവ് ആയ ക്യാപ്റ്റൻ ആര് ? ദാദയോ, അതോ കോഹ്ലിയോ
- ജോളി ജയിലിൽ നിന്ന് നിരന്തരം മൊബൈൽഫോൺ ഉപയോഗിച്ചു, മകനെ സ്വാധീനിക്കാൻ ശ്രമം
- എപ്പോഴും മുത്തച്ഛനും മുത്തശ്ശിയ്ക്കും ഒപ്പം, തന്നോട് സ്നേഹമില്ല, ആറുവയസുകാരനെ അമ്മ കുത്തിക്കൊന്നു
- ഐസിയു ബെഡുകളിൽ ക്ഷാമമുണ്ടാകും, വെന്റിലേറ്ററുകൾ കുറയും, സ്ഥിതി ഗുരുതരമാകുന്നതിനിടെ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
ക്വാഡ് റിയർ ക്യാമറകളുമായി ഒരു എക്കണോമി സ്മാർട്ട്ഫോൺ; റെഡ്മി 9 വിപണിയിൽ
മറ്റൊരു എക്കണോമി സ്മാർട്ട്ഫോണിനെ കൂടി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിയ്ക്കുകയാണ് ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമി. റെഡ്മി കഴിഞ്ഞ വർഷം വിപണിയിലെത്തിച്ച റെഡ്മി 8 ന്റെ പരിഷ്കരിച്ച പതിപ്പാണ് റെഡ്മി 9. സ്പെയിനിൽ മാത്രമാണ് നിലവിൽ സ്മാർട്ട്ഫോൺ അവതരിപ്പിച്ചിരിയ്ക്കുന്നത്. അധികം വൈകാതെ തന്നെ സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തും.
6.53 ഇഞ്ച് ഫുള്‍ എച്ച്‌ഡി പ്ലസ് വാട്ടർഡ്രോപ് നോച്ച് ഡിസ്പ്ലേയാണ് ഫോണിൽ നൽകിയിരിയ്ക്കുന്നത് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനും ഡിസ്പ്ലേയ്ക്ക് നല്‍കിയിരിക്കുന്നു. 3ജിബി റാം 32 ജിബി സ്റ്റോറേജ്, 4ജിബി റാം 64ജിബി സ്റ്റൊറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് സ്മാർട്ട്ഫോൺ വിപനിയിലെത്തിയിരിയ്ക്കുന്നത് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി വര്‍ധിപ്പിക്കാനും സാധിക്കും.
13 മെഗാപിക്സൽ മെയിന്‍ സെന്‍സറിനൊപ്പം 8 എംപിയുടെ അള്‍ട്ര വൈഡ് ആംഗിൾ, 5 എംപിയുടെ മാക്രോ ഷൂട്ടർ, 2 എംപിയുടെ ഡെപ്ത് സെന്‍സർ എന്നിവ അടങ്ങിയ ക്വാഡ് റിയര്‍ ക്യാമറയാണ് സ്മാർട്ട്ഫോണിന്റെ പ്രധാന സവിശെഷതകളിൽ ഒന്ന്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. ഹീലിയോ G80 SoC പ്രൊസസറാണ് റെഡ്മി 9 ന് കരുത്തുപകരുന്നത്. 5,020 എംഎഎച്ചാണ് ബാറ്ററി ബാക്കപ്പ്