അനുബന്ധ വാര്‍ത്തകള്‍
- ഇടയ്ക്കിടെ ചായ കുടിയ്ക്കുന്നവരാണോ ? എങ്കിൽ ഇക്കാര്യങ്ങൾ അറിയാതെപോകരുത്
- 'M' എന്ന അക്ഷരത്തിലാണോ പേര് തുടങ്ങുന്നത് ? എങ്കിൽ അറിയൂ !
- സ്വിഫ്റ്റിന് പുതിയ ഹൈബ്രിഡ് പതിപ്പ്, കൂടുതൽ മോഡലുകളിലേക്ക് ഹൈബ്രിഡ് സംവിധാനം ഒരുക്കി മാരുതി സുസൂക്കി
- ഡോക്ടർമാരുടെ ശമ്പളം മുടങ്ങരുത്: കേന്ദ്രസർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതി
- ക്വാഡ് റിയർ ക്യാമറകളുമായി ഒരു എക്കണോമി സ്മാർട്ട്ഫോൺ; റെഡ്മി 9 വിപണിയിൽ
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; നിരീക്ഷണത്തിലിരിക്കെ മരിച്ചത് കണ്ണൂര്‍ സ്വദേശി
നിരീക്ഷണത്തിലിരിക്കെ മരിച്ച കണ്ണൂര്‍ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇരിക്കൂര്‍ പട്ടുവം സ്വദേശി നടുക്കണ്ടി ഹുസൈന് കുട്ടി(77)യാണ് മരിച്ചത്. ഇതോടെ 19 പേരാണ് കൊവിഡ് മൂലം സംസ്ഥാനത്ത് മരിക്കുന്നത്. മകളെ കാണാന്‍ മുംബൈക്ക് പോയിട്ട് ഈ മാസം ഒന്‍പതാം തിയതിയാണ് ഇദ്ദേഹം തിരികെ എത്തിയത്.
തിരിച്ചെത്തിയ ശേഷം ഇദ്ദേഹത്തിന് ശക്തമായ പനിയും വയറിളക്കവും മറ്റ് രോഗലക്ഷണങ്ങളുമുണ്ടായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.