തിരുവനന്തപുരം|
VISHNU N L|
Last Modified ബുധന്‍, 15 ജൂലൈ 2015 (19:35 IST)
തദ്ദേശതിരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് ഓൺലൈൻ വഴി വോട്ടു ചെയ്യാമെന്ന് മന്ത്രിസഭായോഗ തീരുമാനം. ഇക്കാര്യം സംസ്ഥാന സർക്കാർ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ശുപാർശ ചെയ്യും. വോട്ടവകാശം ലഭ്യമാക്കാൻ കഴിഞ്ഞ ദിവസം ചേർന്ന സർവകക്ഷി യോഗത്തിൽ ധാരണയായിരുന്നു.
പ്രോക്സി വോട്ട് രീതി വേണ്ടെന്നും ഇ–വോട്ടിങ് നടപ്പാക്കണമെന്നുമാണ് യുഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടത്. പ്രവാസികൾക്കു വോട്ടവകാശം സുപ്രിംകോടതിയും കേന്ദ്രസർക്കാരും അംഗീകരിച്ചിട്ടുണ്ടെങ്കിലും ഏതുരീതിയിൽ വോട്ടവകാശം നൽകണമെന്നതിനെക്കുറിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ല.