സംസ്‌ഥാനത്ത്‌ നാളെയും മറ്റന്നാളും ബാങ്ക്‌ പണിമുടക്ക്‌

തിരുവനന്തപുരം| VISHNU N L| Last Updated: ചൊവ്വ, 14 ജൂലൈ 2015 (19:17 IST)
ധനലക്ഷ്‌മി ബാങ്കിലെ പണിമുടക്ക്‌ ഒത്തുതീര്‍പ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സംസ്‌ഥാനത്ത്‌ നാളെയും മറ്റന്നാളും ബാങ്ക്‌ പണിമുടക്ക്‌. ധനലക്ഷ്‌മി ബാങ്കില്‍ നിന്നും പിരിച്ചുവിട്ട പി.വി മോഹനനെ തിരിച്ചെടുക്കെണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ നടക്കുന്നുകൊണ്ടിരിക്കുന്നത്‌.

പണിമുടക്ക്‌ ഒത്തുതീര്‍പ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഓള്‍ ഇന്ത്യാ ബാങ്ക്‌ ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷനാണ്‌ സമരത്തിന്‌ ആഹ്വാനം ചെയ്‌തിരിക്കുന്നത്‌. പിന്തുണ പ്രഖ്യാപിച്ച്‌ ബാങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യയും 16 ന്‌ സമരം പ്രഖ്യാപിച്ചിട്ടുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :