1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. kerala KSRTC news

ഇന്നുമുതല്‍ ആരംഭിക്കുന്ന എസ്എസ്എല്‍സി മൂല്യനിര്‍ണ്ണയ ക്യാമ്പുകളില്‍ പോകുന്ന അധ്യാപകര്‍ക്ക് കെഎസ്ആര്‍ടിസിയുടെ സ്‌പെഷ്യല്‍ സര്‍വീസ്

KSRTC
തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്നു മുതല്‍ സംസ്ഥാനത്ത് ആരംഭിക്കുന്ന എസ്എസ്എല്‍സി/ ഹയര്‍സെക്കന്ററി പരീക്ഷകളുടെ മൂല്യനിര്‍ണ്ണയത്തിന് പോകുന്ന അധ്യാപകര്‍ക്ക് കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വ്വീസ് നടത്തും. ഇതിനായി സംസ്ഥാനത്തെ എല്ലാ ഡിപ്പോകളില്‍ നിന്നും സ്‌പെഷ്യല്‍ സര്‍വ്വീസ് നടത്താന്‍ നിര്‍ദ്ദേശം നല്‍കിയതായി ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. 
 
ലോക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍  മൂല്യനിര്‍ണ്ണയ ക്യാമ്പുകളില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും യാത്രാ സൗകര്യമൊരുക്കാനാണ്  കെ.എസ്.ആര്‍.ടി.സി സ്‌പെഷ്യല്‍ സര്‍വ്വീസ് നടത്തുന്നത്. യാത്രാ സൗകര്യം ആവശ്യമുള്ള അദ്ധ്യാപകരും ജീവനക്കാരും തൊട്ടടുത്ത കെഎസ്ആര്‍ടിസി ഡിപ്പോയുമായി അടിയന്തിരമായി ബന്ധപ്പെടേണ്ടതാണ്. എസ്.എസ്.എല്‍. സി മൂല്യനിര്‍ണ്ണയം ജൂണ്‍ 24 വരേയാണ് നടക്കുക. 
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
ലോക്ക്ഡൗണ്‍ നീട്ടല്‍: ഇന്ന് തീരുമാനം