അനുബന്ധ വാര്‍ത്തകള്‍
- ആലപ്പുഴയില്‍ മദ്യം കിട്ടാതെ സാനിറ്റൈസര്‍ കുടിച്ചയാള്‍ മരിച്ചു
- കഴക്കൂട്ടത്ത് ഓടിക്കൊണ്ടിരുന്ന ബൈക്കിനു മുകളിലൂടെ മരം വീണ് യാത്രികര്‍ക്ക് പരിക്ക്
- അതിരപ്പിള്ളി പദ്ധതിയുമായി വീണ്ടും മുന്നോട്ടുപോകാൻ കെഎസ്ഇബിയ്ക്ക് സർക്കാർ അനുമതി
- ശ്രീനാരായണ ഗുരു സ്പിരിച്വല്‍ സര്‍ക്യുട്ട് പദ്ധതി ഉപേക്ഷിച്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്ത് നല്കി
- ആശങ്കയൊഴിയാതെ കേരളം: സംസ്ഥാനത്ത് ഇന്ന് 91 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, 34 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് പുതിയതായി പ്രഖ്യാപിച്ചത് 10 ഹോട്ട്സ്പോട്ടുകള്‍; ആകെ ഹോട്ട്സ്പോട്ടുകള്‍ 158
സംസ്ഥാനത്ത് ഇന്ന് 10 പ്രദേശങ്ങളെക്കൂടി ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. കാസര്‍ഗോഡ് ജില്ലയിലെ ചെമ്മനാട്, ചെങ്കള, നീലേശ്വരം, പുല്ലൂര്‍ പെരിയ, തൃശൂര്‍ ജില്ലയിലെ അവണൂര്‍, അടാട്ട്, ചേര്‍പ്പ്, വടക്കേക്കാട്, തൃക്കൂര്, ഇരിഞ്ഞാലക്കുട മുന്‍സിപ്പാലിറ്റി എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. ഇതോടെ സംസ്ഥാനത്ത് നിലവില്‍ 158 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
91 പേര്‍ക്കാണ് ഇന്നലെ കൊവിഡ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,04,153 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 2,02,240 പേര് വീടുകളിലും 1913 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 269 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.