സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 5 സെപ്‌റ്റംബര്‍ 2022 (08:21 IST)
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോട്ടയം, മലപ്പുറം, വയനാട്, എന്നീ ജില്ലയിലാണ് എല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്കാണ് സാധ്യത. മഴയ്ക്ക് കാരണം തീരത്ത് ഉണ്ടായ ചക്രവാദ ചുഴയുടെ സ്വാധീനമാണ്.

നാളെ 11 ജില്ലകളിലാണ് എല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അടുത്ത അഞ്ചുദിവസം കേരളത്തില്‍ ശക്തമായ മഴയ്ക്കാണ് സാധ്യത ഉള്ളത്. പടിഞ്ഞാറന്‍ കാറ്റ് ശക്തിപ്പെടുന്നത് അനുസരിച്ച് വരും ദിവസങ്ങളില്‍ മഴ കനക്കാനാണ് സാധ്യത. മലയോര മേഖലയില്‍ ഉച്ചയ്ക്കുശേഷമാകും മഴ കനക്കുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :