കല്‍പ്പറ്റയില്‍ ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 3 സെപ്‌റ്റംബര്‍ 2022 (17:51 IST)
കല്‍പ്പറ്റയില്‍ ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വയനാട് തരുവണ സ്വദേശി മുഫീദയാണ് മരിച്ചത്. രണ്ടുമാസം മുമ്പാണ് 50 കാരിയായ വീട്ടമ്മയ്ക്ക് പൊള്ളലേറ്റത്. ആത്മഹത്യാശ്രമത്തിനിടയാണ് ഇവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റത്. മുഫീദയുടെ ഭര്‍ത്താവിന്റെ ആദ്യ ഭാര്യയിലെ മക്കള്‍ മുഫീദയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനിടെ മുഫീദ മണ്ണെണ്ണ ഒഴിച്ചാണ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്.

സംഭവത്തെ തുടര്‍ന്ന് മുഫീദയുടെ ആദ്യ ഭര്‍ത്താവിനെ മക്കള്‍ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വെള്ളമുണ്ട പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇവരുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടതിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം ഭീഷണിക്ക് വഴങ്ങിയല്ല ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് മുഫീദ മൊഴി നല്‍കിയിട്ടുണ്ടെന്ന് വെള്ളമുണ്ട പോലീസ് വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :