യുക്രൈന്‍ അധിനിവേശത്തെ വിമര്‍ശിച്ച റഷ്യന്‍ എണ്ണ കമ്പനി മേധാവി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 3 സെപ്‌റ്റംബര്‍ 2022 (17:37 IST)
യുക്രൈന്‍ അധിനിവേശത്തെ വിമര്‍ശിച്ച റഷ്യന്‍ എണ്ണ കമ്പനി മേധാവി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. റഷ്യന്‍ എണ്ണ കമ്പനികളിലെ ഭീമനായ ലൂക്കോയിലിന്റെ ചെയര്‍മാന്‍ റാവിന്‍ മാഗ്‌നോവ് ആണ് മരിച്ചത്. ഇദ്ദേഹം ഹൃദയസംബന്ധമായ രോഗം ബാധിച്ചു ചികിത്സയിലായിരുന്നു. മോസ്‌കോയിലെ ആശുപത്രിയുടെ ജനാല വഴി പുറത്തുവീണാണ് മരണം സംഭവിച്ചത്. ആത്മഹത്യയാണോ കൊലപാതകം ആണോ അപകടമാണോ എന്ന് വ്യക്തമല്ല.

ഇതേ ആശുപത്രിയിലായിരുന്നു ചൊവ്വാഴ്ച അന്തരിച്ച സോവിയറ്റ് യൂണിയന്‍ അവസാന പ്രസിഡന്റ് മിഖായില്‍ ഗോര്‍ബച്ചേവും ചികിത്സയില്‍ കഴിഞ്ഞിരുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ ആശുപത്രിയുടെ ആറാം നിലയിലെ ജനല്‍ വഴിയാണ് മാഗ്‌നോവ് പുറത്തേക്ക് വീണതെന്ന് വാര്‍ത്ത ഏജന്‍സിയായ റിപ്പോര്‍ട്ട് ചെയ്യുന്നു. ആത്മഹത്യ ആണെന്നാണ് സൂചന എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :