ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്‌ത്രി വാഹനാപകടത്തിൽ മരിച്ചു

അഭിറാം മനോഹർ| Last Updated: ഞായര്‍, 4 സെപ്‌റ്റംബര്‍ 2022 (17:15 IST)
ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി(54) വാഹനാപകടത്തിൽ മരിച്ചു. അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്കുള്ള്ള യാത്രയ്ക്കിടെ പാൽഘറിൽ ചരോട്ടിയിൽ വെച്ചാണ് അദ്ദേഹത്തിൻ്റെ കാർ അപകടത്തിൽപ്പെട്ടതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹത്തിനൊപ്പം യാത്ര ചെയ്തിരുന്ന ഒരാളും മരിച്ചിട്ടുണ്ട്.

സൂര്യ നദിക്ക് കുറുകെയുള്ള പാലത്തിൽ വെച്ചാണ് അപകടം നടന്നത്. മിസ്ത്രി സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. വൈകീട്ട് 3:15ഓടെയാണ് അപകടം നടന്നതെന്ന് മുംബൈ പോലീസ് അറിയിച്ചു. ഡ്രൈവറടക്കം കൂടെ 3 പേർ കൂടി കാറിലുണ്ടായിരുന്നു. സൈറസ് മിസ്ത്രിയടക്കം 2 പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അദ്ദേഹം സഞ്ചരിച്ച ബെൻസ് കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :