1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy Rain Kerala Weather Update

ചക്രവാതചുഴി അറബിക്കടലില്‍; കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത, വിഷുവും ഈസ്റ്ററും വെള്ളത്തിലാകും !

Kerala Weather
കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കന്‍ തമിഴ്നാടിന്റെ തീരദേശത്തിന് മുകളില്‍ നിലനിന്നിരുന്ന ചക്രവാതചുഴി തെക്ക് കിഴക്കന്‍ അറബികടലില്‍ പ്രവേശിച്ചതാണ് വ്യാപകമായ മഴയ്ക്ക് കാരണം. 
 
ഇന്നും നാളെയും എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നുവൈകീട്ട് വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, വയനാട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കി.
 
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ വിഷു, ഈസ്റ്റര്‍ ആഘോഷങ്ങള്‍ വെള്ളത്തിലാകും. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
സുരേഷ്‌ഗോപിയുടെ കൈനീട്ടം കൊടുക്കേണ്ട: ശാന്തിക്കാരെ വിലക്കി കൊച്ചിൻ ദേവസ്വം ബോർഡ്