ഓഖി ബാധിതരുടെ മക്കളുടെ വിദ്യഭ്യാസം സംസ്ഥാന സർക്കാർ ഏറ്റെടുത്തു

Sumeesh| Last Modified ബുധന്‍, 4 ജൂലൈ 2018 (18:02 IST)
ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് മരണപ്പെടുകയോ കാണാതാവുകയോ ചെയ്ത മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം ഇനി സർകാർ ചിലവിൽ. മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. ഇതോടെ 18 മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യഭ്യാസം സർക്കാർ ഏറ്റെടുക്കും. ഇവർക്ക് ആവശ്യമായ തൊഴിൽ പരിശീലനം നൽകാനും തീരുമാനിച്ചു.

ഓഖി ദുരിതബാധിതരുടെ മക്കൾക്ക് സൌചന്യ വിദ്യഭ്യാസവും തൊഴിൽ പരിശീലനവും നൽകുന്നതിന് ഫിഷറീസ് ഡയറക്ടർ നൽകിയ നിർദേശം സർക്കാർ തത്വത്തിൽ അംഗീകരിക്കുകയായിരുന്നു. വിദ്യാഭ്യാസത്തിനും തൊഴിൽ പരിശീലനത്തിനും ആവശ്യമായി വരുന്ന തുക അതത് സമയങ്ങളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ജില്ലാ കളക്ടർ മുഖേന നൽകാനാണ് തീരുമാനം എടുത്തത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :