1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala education news

ഹയര്‍ സെക്കന്ററി ട്രയല്‍ അലോട്ട്‌മെന്റ് ഇന്ന്

Kerala
ഹയര്‍ സെക്കന്ററി ട്രയല്‍ അലോട്ട്‌മെന്റ് ഇന്ന് ഒന്‍പതുമണിക്ക് പ്രഖ്യാപിക്കും. www.hscap.kerala.gov.in ലെ Candidate Login-SWS എന്നതിലൂടെ ലോഗിന്‍ ചെയ്ത് ക്യാന്‍ഡിഡേറ്റ് ലോഗിനിലെ Trial Results എന്ന ലിങ്കിലൂടെ അപേക്ഷകര്‍ക്ക് ട്രയല്‍ റിസള്‍ട്ട് പരിശോധിക്കാം. ഇതുവരെയും ക്യാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കാത്തവര്‍ക്ക് Create Candidate Login-SWS എന്ന ലിങ്ക് ഉപയോഗിച്ച് ട്രയല്‍ റിസള്‍ട്ട് പരിശോധിക്കാം.
 
എട്ടിന് വൈകിട്ട് അഞ്ചുവരെ അപേക്ഷകര്‍ക്ക് ട്രയല്‍ അലോട്ട്മെന്റ് ലിസ്റ്റ് പരിശോധിക്കാം. തിരുത്തലുകള്‍ ഉണ്ടെങ്കില്‍ ക്യാന്‍ഡിഡേറ്റ് ലോഗിനിലെ Edit Application ലിങ്കിലൂടെ അവ വരുത്തി എട്ടിന് വൈകിട്ട് അഞ്ചിനുള്ളില്‍ കണ്‍ഫര്‍മേഷന്‍ നല്‍കണം.