അനുബന്ധ വാര്‍ത്തകള്‍
- അറബികടലിൽ ന്യൂനമർദം, ഞായറാഴ്ച്ച മുതൽ കേരളത്തിൽ മൺസൂൺ സജീവമാകും
- ഇന്ത്യന്‍ സര്‍വകലാശാലകളില്‍ ചൈനയുടെ സ്വാധീനമുണ്ടെന്ന് സുരക്ഷാ ഏജന്‍സികള്‍
- സംസ്ഥാനത്ത് പുതിയ ഹോട്ട്സ്പോട്ടുകള്‍ 16; 28പ്രദേശങ്ങളെ ഒഴിവാക്കി
- സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലുള്ളത് 21268 പേര്; കൊവിഡ് മുക്തര്‍ 60448 ആയി
- സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് 11 കൊവിഡ് മരണങ്ങള്; ആകെ മരണം 326 ആയി
ഇളവുകള്‍ ആഘോഷമാക്കരുതെന്ന് ആരോഗ്യമന്ത്രി
അണ്‍ലോക്ക് നാലാം ഘട്ടം വന്നതോടെ പല മേഖലകളിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമാ തിയേറ്ററുകള്‍ തുടങ്ങിയവ ഒഴികെയുള്ളവയുടെ നിയന്ത്രണങ്ങള്‍ നീക്കുമ്പോള്‍ ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ്. എന്നാല്‍ ഇളവുകള്‍ ആഘോഷമാക്കുകയല്ല വേണ്ടത്. കൊറോണ എന്ന മഹാമാരി പൂര്‍വാധികം ശക്തിയായി നമുക്കിടയില്‍ തന്നെയുണ്ട്. രോഗം പിടിപെടാന്‍ ഒരു ചെറിയ അശ്രദ്ധ മാത്രം മതി. നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തമാണെന്നത് ആരും മറക്കരുതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു.
ചുമ, തൊണ്ടവേദന, പനി, ജലദോഷം, ശരീര വേദന, തലവേദന തുടങ്ങിയ ചെറിയ രോഗലക്ഷണങ്ങളുണ്ടായാല്‍ പോലും യാത്ര നടത്താതെയും വീട്ടില്‍ തന്നെയുള്ള മറ്റുള്ളവരുമായി അടുത്തിടപെടാതെയും വീട്ടില്‍ തന്നെ കഴിയണം. വീട്ടില്‍ ആര്‍ക്കെങ്കിലും ചെറിയ രോഗ ലക്ഷണമുണ്ടെങ്കില്‍ പോലും രോഗിയും മറ്റുള്ള എല്ലാവരും മാസ്ക് ധരിക്കുന്നത് രോഗപ്പകര്‍ച്ച തടയാന്‍ ഈ ഘട്ടത്തില്‍ അത്യാവശ്യമാണ്. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ആരോഗ്യ വകുപ്പിന്റെ ദിശ 1056 നമ്പരില്‍ ബന്ധപ്പെടേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.
അടുത്ത ലേഖനം