സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലുള്ളത് 21268 പേര്‍; കൊവിഡ് മുക്തര്‍ 60448 ആയി

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: ശനി, 5 സെപ്‌റ്റംബര്‍ 2020 (07:53 IST)
സംസ്ഥാനത്ത് ഇതുവരെയുള്ള കണക്കില്‍ ഏറ്റവുമധികം പേര്‍ കോവിഡ് രോഗമുക്തരായ ദിനമായിരുന്നു വെള്ളിയാഴ്ച. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2716 പേരുടെ പരിശോധനാഫലമാണ് നെഗറ്റീവ് ആയത്.

ഇതോടെ 21,268 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 60,448 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 36,310 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 17,92,330 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :