അനുബന്ധ വാര്‍ത്തകള്‍
- ഇന്ദിര ഗാന്ധിയുടെ കൊച്ചുമകളാണ് ഞാൻ, എന്നെ ഭീഷണിപ്പെടുത്തേണ്ട: യുപി സർക്കാരിന് ശക്തമായ മറുപടിയുമായി പ്രിയങ്ക
- കുഴിയെടുത്തപ്പോൾ കണ്ടെത്തിയത് മൂന്നുമാസത്തോളം പഴക്കമുള്ള അസ്ഥികൂടം, പൊലീസ് അന്വേഷണം ആരംഭിച്ചു
- ലോകത്ത് കൊവിഡ് ബാധിതര്‍ ഒരു കോടിയിലേക്ക്; മരണം അഞ്ചുലക്ഷത്തിലേക്ക്
- ധാരണകൾ തെറ്റിച്ച് ചൈനയുടെ പടയൊരുക്കം: സൈനികമായി നേരിടാൻ ഇന്ത്യയ്ക്ക് ശേഷിയുണ്ട് എന്ന് മുന്നറിയിപ്പ് നൽകി വിദേശകാര്യ മന്ത്രാലയം
- ഇഷ്ടമുള്ള ടിവി ചാനലുകൾ തെരെഞ്ഞെടുക്കാം, എല്ലാം ഒറ്റ 'ആപ്പി'ലാക്കി ട്രായ് !
പുതിയ ആശയങ്ങള്‍ ആരായുന്ന 'കേരള ഡയലോഗ്' സംവാദ പരിപാടിക്ക് തുടക്കം; ആദ്യ എപ്പിസോഡില്‍ നോം ചോസ്കി, അമര്‍ത്യ സെന്‍, സൗമ്യ സ്വാമി നാഥന് എന്നിവര്‍
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പുതിയ ആശയങ്ങളും വികസന മാതൃകകളും ആരായുന്ന 'കേരള ഡയലോഗ്' തുടര്‍ സംവാദ പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്നു. ശാസ്ത്രജ്ഞരും, തത്വചിന്തകരും, നയതന്ത്രജ്ഞരും, സാമ്പത്തിക വിദഗ്ധരും, എഴുത്തുകാരും, പത്രപ്രവര്‍ത്തകരും, ആക്റ്റിവിസ്റ്റുകളും, ജനപ്രതിനിധികളും, സാങ്കേതികവിദഗ്ധരും ഉള്‍പ്പെടെ ആഗോളതലത്തില്‍ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികള്‍ പരിപാടിയില്‍ പങ്കാളികളാകും.
കേരള ഡയലോഗിന്റെ ആദ്യ എപ്പിസോഡില്‍ 'കേരളം: ഭാവി വികസനമാര്‍ഗങ്ങള്‍' എന്ന വിഷയത്തെ ആസ്പദമാക്കി ലോക പ്രശസ്ത പണ്ഡിതരായ നോം ചോസ്കി, അമര്‍ത്യ സെന്‍, സൗമ്യ സ്വാമി നാഥന് എന്നിവര്‍ സംസാരിക്കും. പ്രശസ്ത ജേര്‍ണലിസ്റ്റ് എന്‍. റാം, സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്മാന് വി.കെ. രാമചന്ദ്രന് എന്നിവര്‍ മോഡറേറ്ററാവും. കേരള ഡയലോഗിന്റെ ആദ്യഭാഗം ഇന്ന് ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളില്‍ സംപ്രേഷണം ചെയ്യും.