ലോകത്ത് കൊവിഡ് ബാധിതര്‍ ഒരു കോടിയിലേക്ക്; മരണം അഞ്ചുലക്ഷത്തിലേക്ക്

ശ്രീനു എസ്| Last Updated: വെള്ളി, 26 ജൂണ്‍ 2020 (21:27 IST)
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടിയിലേക്ക് കടക്കുന്നു. നിലവില്‍ 98 ലക്ഷത്തിലേറെപ്പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം കൊവിഡ് മൂലമുള്ള മരണം നാലു ലക്ഷത്തി എണ്‍പത്തി അയ്യായിരം കടന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന അറിയിച്ചു. 24മണിക്കൂറിനിടെ ബ്രസീലില്‍ 40,000 ത്തിലധികം കോവിഡ് കേസുകളും ആയിരത്തിലധികം മരണവും റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ഇന്ത്യയില്‍കൊവിഡ് മരണങ്ങള്‍ പതിനയ്യായിരം കടന്നു. എന്നാല്‍ രോഗമുക്തി നിരക്ക് 58.24 ആയി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ 24മണിക്കൂറിനിടെ 407 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പതിനേഴായിരത്തിലധികം പേര്‍ രോഗബാധിതരാകുകയും ചെയ്തു. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് 68 ശതമാനം രോഗികളും ഉള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :