കുഴിയെടുത്തപ്പോൾ കണ്ടെത്തിയത് മൂന്നുമാസത്തോളം പഴക്കമുള്ള അസ്ഥികൂടം, പൊലീസ് അന്വേഷണം ആരംഭിച്ചു

പ്രദീകാത്മക ചിത്രം
പ്രദീകാത്മക ചിത്രം
വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 26 ജൂണ്‍ 2020 (13:14 IST)
കോട്ടയം: മറിയപ്പള്ളിയില്‍ നിർമ്മാണ പ്രവർത്തനങ്ങൾക്കായി മണ്ണുമാറ്റിയപ്പോൾ കണ്ടെത്തിയത് മനുഷ്യന്റെ അസ്ഥികൂടം. ഇന്ത്യ പ്രസിന്റെ സ്ഥലത്താണ് അസ്ഥികൂടം കണ്ടെത്തിയത്. മൂന്നു മാസത്തോളം പഴക്കമുള്ള പുരുഷന്റെ അസ്ഥികൂടമാണ് കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അസ്ഥികൂട അവശിഷ്ടങ്ങൾ ശേഖരിച്ച് പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ
കോളേജിലേയ്ക്ക് മാറ്റി.

ഇന്ത്യാ പ്രസിന്റെ പിറകുവശത്തുള്ള പുളിമരത്തിന് ചുവട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹ അവശിഷ്ടങ്ങൾ ആരുടേതാണ് എന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ചിങ്ങവനം, വാകത്താനം, കോട്ടയം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അടുത്തിടെ കാണാതായവരുടെ ലിസ്റ്റ് പൊലീസ് ശേഖരിച്ച്‌ ആളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്ന് പൊലീസ് വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :