വൃഷ്ടിപ്രദേശങ്ങളില്‍ മഴയ്ക്ക് ശമനമില്ല; സംസ്ഥാനത്തെ ഡാമുകളിലെ ഷട്ടറുകള്‍ വീണ്ടും തുറക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 9 ഓഗസ്റ്റ് 2022 (08:26 IST)
വൃഷ്ടിപ്രദേശങ്ങളില്‍ മഴയ്ക്ക് ശമനമില്ലാത്തിനെ തുടര്‍ന്ന് സംസ്ഥാനത്തെ ഡാമുകളിലെ ഷട്ടറുകള്‍ വീണ്ടും തുറക്കും. തുറന്നിരിക്കുന്ന ഡാമുകളിലെ ഷട്ടറുകള്‍ കൂടുതല്‍ തുറക്കുകയും ചെയ്യും. കഴിഞ്ഞദിവസം പത്തനംതിട്ടയിലെ കക്കി, ആനത്തോട് പമ്പ അണക്കെട്ടുകളിലെ ഷട്ടറുകള്‍ തുറന്നിരുന്നു. ഇന്ന് ഇടമലയാര്‍ ഡാം തുറക്കും. രാവിലെ 10 മണിക്ക് ആണ് ഡാം തുറക്കുക.

50 ക്യുമെക്‌സ് വെള്ളമാണ് തുറന്നുവിടുന്നത്. ഇത് പിന്നീട് നൂറ് ക്യുമെക്‌സ് വെള്ളം ആക്കും. പെരിയാറില്‍ ജലനിരപ്പ് ഉയരുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് എറണാകുളം ജില്ലാ ഭരണകൂടം അറിയിച്ചിട്ടുള്ളത്. മുന്‍കരുതലകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നുമാണ് അറിയിപ്പ്. കഴിഞ്ഞ ദിവസം പത്തനംതിട്ടയലെ ഡാമുകള്‍ തുറന്നത് ജലനിരപ്പ് ഉയര്‍ത്തിയിട്ടുണ്ടായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :