തിരുവനന്തപുരത്തെ വീട്ടമ്മയുടെ കൊലപാതകത്തില്‍ അഞ്ചുപേര്‍ കസ്റ്റഡിയില്‍; കൊലയ്ക്ക് പിന്നില്‍ അതിഥി തൊഴിലാളികളാണെന്ന് സംശയം

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 8 ഓഗസ്റ്റ് 2022 (12:25 IST)
തിരുവനന്തപുരത്തെ വീട്ടമ്മയുടെ കൊലപാതകത്തില്‍ അഞ്ചുപേര്‍ കസ്റ്റഡിയില്‍. കൊലയ്ക്ക് പിന്നില്‍ അതിഥി തൊഴിലാളികള്‍ ആണെന്നാണ് സംശയിക്കുന്നത്. അതേസമയം ബംഗാള്‍ സ്വദേശിയായ 21കാരനായയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. കേശവദാസപുരം സ്വദേശി 68 വയസ്സുള്ള വിരമിച്ച ഉദ്യോഗസ്ഥ മനോരമയാണ് കൊല്ലപ്പെട്ടത്.

വീടിനടുത്തുള്ള കിണറ്റില്‍ നിന്നാണ് ഇവരുടെ മൃതദേഹം ലഭിച്ചത്. കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇവരുടെ വീടിനോട് ചേര്‍ന്നുള്ള ഷെട്ടിലാണ് അതിഥി തൊഴിലാളികള്‍ താമസിച്ചിരുന്നത്. ഇവരുടെ വീട്ടില്‍ നിന്ന് പണവും നഷ്ടമായതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :