1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kollam local news

വിവാഹ നിശ്ചയം കഴിഞ്ഞ് പീഡിപ്പിച്ച ശേഷം വിവാഹത്തില്‍ നിന്ന് പിന്മാറി; യുവതിയുടെ ആത്മഹത്യയില്‍ യുവാവ് അറസ്റ്റില്‍

Kollam
വിവാഹ നിശ്ചയം കഴിഞ്ഞ് പീഡിപ്പിച്ച ശേഷം വിവാഹത്തില്‍ നിന്ന് യുവാവ് പിന്മാറിയതില്‍ യുവതി ആത്മഹത്യ ചെയ്തു. യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. കൊല്ലൂര്‍വിള പള്ളിമുക്ക് ഇക്ബാല്‍ നഗറില്‍ ഹാരിഷ് മുഹമ്മദ്(24) ആണ് അറസ്റ്റിലായത്. സംഭവത്തില്‍ ഇയാളുടെ സഹോദരന്റെ ഭാര്യയായ സീരിയല്‍ നടിക്കെതിരെയും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.
 
വളയിടല്‍ ചടങ്ങ് കഴിഞ്ഞ് യുവതിയെ പലതവണ വീട്ടില്‍ നിന്ന് ഇവര്‍കൊണ്ടുപോയിട്ടുണ്ട്. ഇതിനിടെ ഗര്‍ഭിണിയായ യുവതിയെ ഗര്‍ഭ ചിദ്രം നടത്തുകയും വിവാഹം നീട്ടിക്കൊണ്ടുപോകുകയും ചെയ്തു. യുവതിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണവും കൈപ്പറ്റിയിരുന്നു. ഒടുവില്‍ വിവാഹത്തില്‍ നിന്ന് പിന്മാറുകയാണെന്ന് ഹാരിഷ് യുവതിയോട് പറയുകയായിരുന്നു. ഇതിന്റെ വിഷമത്തില്‍ യുവതി തൂങ്ങിമരിക്കുകയായിരുന്നു.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
സുശാന്ത് സിംഗുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസ്: റിയ ചക്രബർത്തി അറസ്റ്റിൽ