സംസ്ഥാനത്ത് തുടർച്ചയായ മൂന്നാംദിവസവും മൂവായിരത്തിന് മുകളിൽ കൊവിഡ് രോഗികൾ

അഭിറാം മനോഹർ| Last Modified വ്യാഴം, 16 ജൂണ്‍ 2022 (20:32 IST)
തുടർച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് മൂവായിരത്തിന് മുകളിൽ കൊവിഡ് രോഗികൾ. 3162 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ മണിക്കൂറുകളിൽ 12 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു.

എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 949 പേർക്കാണ് ജില്ലയിൽ പുതുതായി വൈറസ് ബാധ കണ്ടെത്തിയത്. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :