തമിഴ്‌നാട്ടില്‍ സ്ഥിരീകരിക്കുന്ന കൊവിഡ് കോസുകളില്‍ 50ശതമാനവും ചെന്നൈയില്‍ നിന്ന്!

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 16 ജൂണ്‍ 2022 (12:06 IST)
തമിഴ്‌നാട്ടില്‍ സ്ഥിരീകരിക്കുന്ന കൊവിഡ് കോസുകളില്‍ 50ശതമാനവും ചെന്നൈയില്‍ നിന്ന്. ജൂണ്‍ 14മുതലാണ് കൊവിഡ് കേസുകള്‍ 300ന് മുകളിലേക്ക് ഉയരുന്നത്. ദിവസവും ചെന്നെയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുതിക്കുന്നതായാണ് കാണുന്നത്. ആരോഗ്യമന്ത്രി എംഎ സുബ്രമണ്യമാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് ബാധിതരുള്ള വീടുകളില്‍ കൊവിഡ് സ്റ്റിക്കര്‍ ഒട്ടിക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

കൊവിഡ് വ്യാപനം കൂടുന്നതിനാല്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ശനിയാഴ്ച യോഗം വിളിച്ചുചേര്‍ത്തിരുന്നു. ചെന്നൈയില്‍ കഴിഞ്ഞ ദിവസം 5000ത്തോളം ആര്‍ടിപിസിആര്‍ ടെസ്റ്റുകളാണ് നടത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :